നല്ല പ്രായത്തിൽ കെട്ടണം എന്ന് പറയുന്നവരോടുള്ള മറുപടിയുമായി വനിത, ശിശു വികസന വകുപ്പ്
സ്ത്രീ മുന്നേറ്റം ലക്ഷ്യംവച്ച് വനിത, ശിശു വികസന വകുപ്പ് നടത്തുന്ന ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ക്യാംപെയിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ ഈ അടുത്തിടെ പുറത്തിറക്കിയ പ്രചാരണം വലിയൊരു വിഭാഗം ഏറ്റെടുത്തു. പ്രത്യേകിച്ച് പെൺകുട്ടികൾ.
‘നല്ല പ്രായത്തിൽ കെട്ടണം’ എന്ന പോസ്റ്റ് ആണ് വനിത, ശിശു വികസന വകുപ്പ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. സത്യത്തിൽ സ്വകാര്യതയ്ക്ക് നേരെയുള്ള അതിഗുരുതരമായ കടന്നു കയറ്റമാണ് ഈ ചോദ്യം.അനവധി പെൺകുട്ടികളുടെ കരിയർ ആണ് ഈ ചോദ്യങ്ങളുടെ സമ്മർദ്ദം കൊണ്ട് കുഴപ്പത്തിലായിട്ടുള്ളത്.
- Advertisement -
എന്നാൽ കല്യാണം കഴിക്കാൻ ‘നല്ല പ്രായം’ എന്നൊന്നില്ല. കല്യാണം കഴിക്കണോ വേണ്ടയോ, എപ്പോൾ കല്യാണം കഴിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം പ്രായപൂർത്തിയായ ഓരോ സ്ത്രീക്കുമുണ്ട്.
‘സ്ത്രീ ആയതുകൊണ്ട് മാത്രം ആരോടും, ഒന്നിനോടും വിട്ടുവീഴ്ച വേണ്ട’ എന്നാണ് വനിത, ശിശു വികസന വകുപ്പ് ഇത്തരം പ്രചാരണങ്ങളിലൂടെ ലക്ഷ്യംവയ്ക്കുന്ന ആശയം. ‘നീ ഒരു പെണ്ണല്ലേ, അതങ്ങ് വിട്ടുകള.,’ ‘സ്നേഹംകൊണ്ടല്ലേ അവൻ തല്ലിയത്, വിട്ടുകള.,’ തുടങ്ങിയതിനോടൊന്നും യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഇത്തരം ക്യാംപയിനുകളിലൂടെ ഉദ്ദേശിക്കുന്നത്. സ്ത്രീകൾക്കിടയിൽ ഇതിന് വലിയ പ്രചാരം ലഭിക്കുന്നുണ്ട്.
- Advertisement -