Ultimate magazine theme for WordPress.

നോക്കുകൂലിയായി ചോദിച്ചത് പത്ത് ലക്ഷം ;ഐ.എസ്.ആർ.ഒയുടെ വാഹനം തടഞ്ഞു

0

തിരുവനന്തപുരം വി.എസ്.എസ്.സി യിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐ.എസ്.ആർ.ഒ വാഹനം പ്രദേശവാസികൾ തടഞ്ഞു. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വി.എസ്.എസ്.സി അധികൃതർ പറഞ്ഞു.

സ്ഥലത്ത് സംഘർഷാവസ്ഥ നിലനിലനിൽക്കുന്നുണ്ട്. ഇതിനിടെ പോലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിൻറെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികൾ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വി.എസ്.എസ്.സി അധികൃതർ പറഞ്ഞു. അതേസമയം തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ പ്രദേശത്ത് തുടരുകയാണ്.

- Advertisement -

Leave A Reply

Your email address will not be published.