Ultimate magazine theme for WordPress.

ആദിവാസി ഊരിൽ വാക്സിനെടുക്കാത്തവർക്കും സർട്ടിഫിക്കറ്റ്; വാക്സിൻ ലഭിക്കാതെ മടങ്ങിയവരിൽ ഊരുമൂപ്പൻമാരും

0

കോവിഡ് വാക്സിനേഷനെ ചൊല്ലി പുതിയ വിവാദം. ഇടുക്കി ജില്ലയിൽ വാക്സിനെടുക്കാത്തവർക്കു പോലും വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇടുക്കി കണ്ണംപടിയിലാണ് സംഭവം. വാക്സിൻ എടുക്കാനായി പേര് രജസ്റ്റർ ചെയ്തെങ്കിലും വാക്സിൻ എടുക്കാൻ കഴിയാതെ മടങ്ങിയ ആദിവാസി ഊരുമൂപ്പൻമാർ അടക്കമുള്ളവർക്കാണ് വാക്സിൻ എടുത്തു എന്ന രീതിയിൽ സന്ദേശമെത്തിയത്.

കഴിഞ്ഞ ദിവസമാണ് മേഖലയിലെ ആറ് കുടികളിലുള്ളവർക്കായി വാക്സിനേഷൻ ക്യാമ്പ് നടത്തിയത്. കണ്ണമ്പടി സ്‌കൂളിലായിരുന്നു ക്യാമ്പ്. 650 പേർക്കാണ് രജിസ്റ്റർ ചെയ്ത് ടോക്കൺ നൽകിയത്. എന്നാൽ 457 പേർക്ക് മാത്രമാണ് വാക്സിൻ നൽകാനായത്. വാക്സിൻ ലഭിക്കാതെ മടങ്ങിയവരിൽ ഊരുമൂപ്പൻമാർ അടക്കമുള്ളവർ ഉണ്ടായിരുന്നു. ഇവർക്കാണ് വൈകുന്നേരത്തോടെ വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഫോണിൽ സന്ദേശവും ഡൗൺലോഡ് ചെയ്യാൻ സർട്ടിഫിക്കറ്റും ലഭിച്ചത്.

- Advertisement -

വാക്സിൻ ലഭിക്കാതെ സന്ദേശം വന്നതിൽ സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നും ഇത് പരിഹരിച്ച് എല്ലാവർക്കും വാക്സിൻ നൽകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.