നിപ ബാധിച്ച് മരിച്ച 12 കാരനുമായി അടുത്ത സമ്ബർക്കം പുലർത്തിയ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12 കാരനുമായി അടുത്ത സമ്ബർക്കം പുലർത്തിയ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതോടെ സമ്ബർക്ക പട്ടികയിലുള്ള 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി.
കുട്ടിയുടെ മാതാപിതാക്കൾ അടക്കമുളളവർക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. അതേസമയം, പ്രതിരോധത്തിൻറെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് പൂർണമായി അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അവശ്യ സേവനങ്ങൾക്ക് മാത്രമായിരിക്കും അനുമതി.
- Advertisement -
ഇനി 11 പേരുടെ പരിശോധന ഫലങ്ങൾ കൂടി ഇനി വരാനുണ്ട്. മെഡികൽ കോളജിൽ നിലവിൽ 48 പേരാണ് നിരീക്ഷണത്തിലുളളത്. ഇവരുടെ സ്രവ സാംപിളുകൾ മെഡികൽ കോളജിലെ ലാബിൽ പരിശോധിക്കും. ഫലം പോസിറ്റീവാണെങ്കിൽ പൂനെ ലാബിൽ വീണ്ടും പരിശോധന നടത്തിയ ശേഷമാകും സ്ഥിരീകരണം.
- Advertisement -