Ultimate magazine theme for WordPress.

ഓടുന്ന കാറിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം വലിച്ചെറിഞ്ഞു! സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0

കൊയമ്പത്തൂർ: കൊയമ്പത്തൂരിൽ യുവതിയുടെ മൃതദേഹം കാറിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് സംഭവം നടക്കുന്നത്. കൊയമ്പത്തൂർ അവിനാശി റോഡിന് സമീപം ചിന്നയം പാളയത്താണ് സംഭവം.

ഓടുന്ന കാറിൽ നിന്ന് പെൺകുട്ടിയുടെ ശരീരം പുറത്തേക്ക് വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദേഹത്ത് ഗുരുതര പരിക്കുകൾ ഉണ്ട്. ആരാണ് മരിച്ചതെന്ന് ഇത് വരെ തിരിച്ചറിയാൻ ആയിട്ടില്ല. ദൃശ്യത്തിലെ കാറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോൾ കൊയമ്പത്തൂർ മെഡിക്കൽ കോളേജിലാണ് മൃതദേഹം.

- Advertisement -

പീളമേട് പൊലീസിനാണ് കേസിന്റെ അന്വേഷണ ചുമതല. രണ്ട് സംഘമായി തിരിഞ്ഞാണ് അന്വേഷണം.

- Advertisement -

Leave A Reply

Your email address will not be published.