Ultimate magazine theme for WordPress.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യ പരാമർശം, ഒവൈസിക്കെതിരെ കേസെടുത്ത് യു പി പൊലീസ്

0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും അസഭ്യ പരാമർശം നടത്തിയതിന് എ ഐ എം ഐ എം നേതാവ് അസാദുദീൻ ഒവൈസിക്കെതിരെ പൊലീസ് കേസ്. ഇതിനു പുറമേ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെതിരെയും സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ചതിനെതിരെയും പ്രത്യേകം കേസുകൾ ഒവൈസിക്കെതിരെ ഫയൽ ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ബരാബങ്കി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച നടന്ന പാർട്ടി റാലിയിലാണ് ഒവൈസി വിവാദ പരാമർശങ്ങൾ നടത്തിയിത്.

100 വർഷം പഴക്കമുള്ള രാം സനേഹി ഘട്ട് മുസ്ലീം പള്ളി അധികാരികളുടെ ഒത്താശയോടെ പൊളിച്ചു നീക്കിയെന്നും അതിന്റെ അവശിഷ്ടങ്ങൾ ആരുമറിയാതെ നീക്കം ചെയ്തുവെന്നും ഒവൈസി റാലിയിൽ വച്ച് പറഞ്ഞിരുന്നു. എന്നാൽ ഇത് തീർത്തും വസ്തുതാവിരുദ്ധമായ കാര്യമാണെന്നും സാമുദായിക സ്പർദ്ധയുണ്ടാക്കുകയായിരുന്നു ഒവൈസിയുടെ ലക്ഷ്യമെന്നും പൊലീസ് എഫ് ഐ ആറിൽ പറയുന്നു. റാലിയിൽ സാമൂഹിക അകലം പാലിക്കാതെയാണ് പ്രവർത്തകർ പങ്കെടുത്തതെന്നും ഒവൈസി മാസ്‌ക് ധരിച്ചിരുന്നില്ലെന്നും പൊലീസ് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.

- Advertisement -

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും മുസ്ലീം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന മോദി ഹിന്ദു സ്ത്രീകൾക്കെതിരായി നടക്കുന്ന അനീതികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഒവൈസി പറഞ്ഞു. ഭർത്താവ് സുഖമായി കഴിയുമ്‌ബോൾ ആരോരുമില്ലാതെ ഒറ്റക്കു താമസിക്കേണ്ടി വരുന്ന അദ്ദേഹത്തിന്റെ ഭാര്യയെകുറിച്ചോർത്ത് തനിക്ക് വിഷമമുണ്ടെന്നും ഒവൈസി പറഞ്ഞിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.