Ultimate magazine theme for WordPress.

‘വീട്ടിലിരുന്ന് ആഘോഷിക്കൂ’; ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കുമുള്ള വിലക്കുകൾ നീട്ടി തമിഴ്‌നാട്

0

ചെന്നൈ: കൊവിഡ് മൂന്നാംതരംഗത്തെ കരുതലോടെ നേരിടാൻ വിലക്കുകൾ നീട്ടി തമിഴ്‌നാട്. ആഘോഷങ്ങൾ വീട്ടിലിരുന്ന് തന്നെ മതിയെന്ന് അറിയിച്ച് ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമുള്ള വിലക്കാണ് സർക്കാർ നീട്ടിയത്. ഒക്ടോബർ 31 വരെയാണ് വിലക്ക് പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മത സാസംസ്‌കാരിക രാഷ്ട്രീയ പരിപാടികൾക്കുൾപ്പെടെയാണ് വിലക്ക്. കൊവിഡ് വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്താണ് സ്റ്റാലിൻ സർക്കാരിന്റെ നീക്കം.

കേരളത്തിൽ കൊവിഡ് കുറയാത്തതും നിപാ വൈറസ് കണ്ടെത്തിയതും വിലക്കുകൾ നീട്ടാൻ കാരണമായി. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ മൂന്നാം തരംഗമുണ്ടായേക്കുമെന്ന കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പുകൂടി കണക്കിലെടുത്താണ് നടപടി.

- Advertisement -

സെപ്തംബർ 9ന് പുതുതായി 1596 പേർക്കാണ് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. 21 പേർ മരിച്ചു. 1534 പേർക കൊവിഡ് മുക്തരായി. ആകെ 16221 പേരാമ് തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 35094 പേർ കൊവിഡ ബാധിച്ച് മരിക്കുകയും ചെയ്തു.

 

- Advertisement -

Leave A Reply

Your email address will not be published.