Ultimate magazine theme for WordPress.

കോഴിക്കോട് യുവതി കൂട്ട ബലാൽസംഗത്തിനിരയായ സംഭവം ; ലോഡ്ജ് നടത്തിപ്പുകാർക്കെതിരെയും അന്വേഷണം

0

 

കോഴിക്കോട്: കോഴിക്കോട് യുവതി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ പിടിയിലാകാനുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. അത്തോളി സ്വദേശികളായ രണ്ട് പേരാണ് ഇനി പിടിയിലാകാനുള്ളത്. ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ട് ഇന്ന് ലഭിക്കും.

- Advertisement -

പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളിൽ നിന്നടക്കം പരാതി ഉയർന്ന സാഹചര്യത്തിൽ സംഭവത്തിൽ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കാനാണ് പൊലീസിൻറെ തീരുമാനം. കൊല്ലം സ്വദേശിയായ യുവതിയെ(32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് പീഡനം നടന്നത്. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. ഇനി പിടിയിലാകാനുള്ള രണ്ട് പേർക്കായാണ് പൊലീസ് അന്വേഷണം നടത്തുന്നത്. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ സുദർശൻ പറഞ്ഞു.

 

- Advertisement -

Leave A Reply

Your email address will not be published.