സമ്പൂർണ്ണ വാക്സിനേഷനു വേണ്ടി സമ്മാനങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട്. ആദ്യമെത്തുന്ന 100 പേർക്ക് ടിഫിൻ ബോക്സ് സമ്മാനം
കുമളി: സമ്പൂർണ്ണ വാക്സിനേഷനു വേണ്ടി സമ്മാനങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട്. ആദ്യമെത്തുന്ന 100 പേർക്ക് ടിഫിൻ ബോക്സ് സമ്മാനം, കൂപ്പൺ നറുക്കെടുത്ത് വിജയിക്ക് ഒന്നാം സമ്മാനം ഗ്രൈൻഡർ. രണ്ടാം സമ്മാനം മിക്സി. പ്രോത്സാഹന സമ്മാനമായി മൊബൈൽ ഫോണുകൾ. കോവിഡ് വാക്സീനെടുക്കാൻ എത്തുന്നവർക്ക് തമിഴ്നാട് പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ച സമ്മാനത്തിന്റെ പട്ടികയാണിത്.
കോവിഡ് വാക്സിനേഷൻ വിജയത്തിലെത്തിക്കാനാണ് തമിഴ്നാട്ടിലെ പഞ്ചായത്തുകൾ സമ്മാന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്. 100 ശതമാനം വാക്സിനേഷനും പൂർത്തീകരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാർക്കും തമിഴ്നാട് സർക്കാർ പ്രത്യേക സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പദ്ധതി വിജയത്തിലെത്തിക്കാൻ പഞ്ചായത്തുകൾ തമ്മിൽ വലിയ മത്സരത്തിലാണ്.
- Advertisement -
തമിഴ്നാട്ടിൽ ഇന്നലെ മെഗാ വാക്സിനേഷന്റെ ഭാഗമായി തേനി ജില്ലയിൽ 450 സ്ഥലങ്ങളിലാണ് ക്യാംപ് സംഘടിപ്പിച്ചത്. ഒരാഴ്ചകൊണ്ട് തന്നെ സമ്ബൂർണ വാക്സിനേഷനാണ് ലക്ഷ്യം.
- Advertisement -