Ultimate magazine theme for WordPress.

നീതിക്കായി വാളയാർ പെൺകുട്ടികളുടെ അമ്മ വീണ്ടും സമരത്തിന്;മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യം

0

പാലക്കാട്: ഒരിടവേളക്ക് ശേഷം വാളയാർ പെൺകുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക്. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇന്ന് അട്ടപ്പള്ളത്തെ വീടിന് മുന്നിൽ ഏകദിന നിരാഹാരമിരിക്കാനാണ് ഇവരുടെ തീരുമാനം.

അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിനെ തുടർന്ന് വീണ്ടും പ്രതിഷേധ സമരമാരംഭിക്കുകയാണ് വാളയാർ പെൺകുട്ടികളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജൻ, ചോക്കോ എന്നിവർക്കെരെ നടപടിയെടുക്കും വരെ സമരരംഗത്തുണ്ടാവുമെന്ന് അവർ പറയുന്നു. രാവിലെ പത്തിന് തുടങ്ങുന്ന ഏകദിന നിരാഹാര സമരം വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്യും.

- Advertisement -

ഉദ്യോഗസ്ഥർക്കെതരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും വാളയാർ പെൺകുട്ടികളുടെ അമ്മ നേരത്തെ പരാതി നൽകിയിരുന്നു. കേസ് സിബിഐക്ക് വിട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ല. നിലവിലെ സിബിഐ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്നും പെണ്കുട്ടികളുടെ അമ്മ പറഞ്ഞു.

 

- Advertisement -

Leave A Reply

Your email address will not be published.