Ultimate magazine theme for WordPress.

എലിക്ക് വെച്ച വിഷം അബദ്ധത്തിൽ കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു

0

വേങ്ങര: എലിക്ക് വെച്ച വിഷം കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. കണ്ണമംഗലം കിളിനക്കോട് ഉത്തൻ നല്ലേങ്ങര മൂസക്കുട്ടിയുടെ രണ്ടര വയസ്സ് പ്രായമുള്ള മകൻ ഷയ്യാഹ് ആണ് മരിച്ചത്. വീട്ടിൽ എലികളെ നശിപ്പിക്കാൻ വെച്ചിരുന്ന വിഷം കുട്ടി അറിയാതെ കഴിക്കുകയായിരുന്നു.

ഒരാഴ്ച മുമ്പാണ് സംഭവം. കുട്ടി ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. മാതാവ്: ഹസീന. സഹോദരങ്ങൾ : മുഹമ്മദ് അഷ്റഫ്, അമീൻ, ഷിബിൻ ഷാ.

- Advertisement -

Leave A Reply