Ultimate magazine theme for WordPress.

ഫോൺ വിളിച്ചാൽ മന്ത്രി എടുക്കാറില്ല; വിളിക്കുന്നത് സ്വന്തം കാര്യം സംസാരിക്കാനല്ലെന്നും എംഎൽഎ

0

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കടക്കം രൂക്ഷ വിമർശനവുമായി കായംകുളം സിപിഎം എംഎൽഎ യു. പ്രതിഭ. മന്ത്രിമാർ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നാണ് എംഎൽഎയുടെ ആരോപണം. എത്ര തവണ വിളിച്ചാലും ചില മന്ത്രിമാർ ഫോണെടുക്കാറില്ലെന്നും തിരിച്ചുവിളിക്കാനുള്ള മര്യാദ കാണിക്കാറില്ലെന്നുമാണ് കായംകുളം എം.എൽ.എയുടെ പരാതി.

താൻ മന്ത്രിയെ വിളിക്കുന്നത് വ്യക്തിപരമായ കാര്യം സംസാരിക്കാനല്ലെന്നും പ്രതിഭ പറയുന്നു.എന്നാൽ, മന്ത്രി ശിവൻകുട്ടി അങ്ങനെയല്ലെന്നും പ്രതിഭ. സിപിഎം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടി, ആലപ്പുഴ എം.പി എ.എം ആരിഫ് എന്നിവർ വേദിയിലിരിക്കെയാണ് മന്ത്രിമാർക്കെതിരേ പാർട്ടി എംഎൽഎ തന്നെ രംഗത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്.

- Advertisement -

മറ്റ് എല്ലാ മന്ത്രിമാരും വിളിച്ചാൽ ഫോൺ എടുക്കും. എടുക്കാൻ പറ്റാത്തവർ തിരികെ വിളിക്കും. എന്നാൽ എത്ര തവണ വിളിച്ചാലും ഒരു മന്ത്രി ഫോൺ എടുക്കില്ല. തിരക്കായിരിക്കുമോ എന്ന് നൂറ് തവണ ആലോചിച്ച ശേഷമാണ് മന്ത്രിയെ വിളിക്കാറുള്ളതെന്നും എം.എൽ.എ പറയുന്നു.

- Advertisement -

Leave A Reply