മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ.സുരേന്ദ്രന് നോട്ടീസ്
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാക്കൻ കെ.സുരേന്ദ്രന് നിർദേശം. വ്യാഴാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതായാണ് വിവരം. കേസിൽ സുരേന്ദ്രനെ പ്രതിചേർത്തതിന് മൂന്ന് മാസത്തിനു ശേഷമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയായിരുന്ന വി.വി രമേശ് നൽകിയ പരാതിയിലാണ് കെ. സുരേന്ദ്രനെ പ്രതിചേർത്തിരിക്കുന്നത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ബിഎസ്പി സ്ഥാനാർത്ഥി കെ.സുന്ദരക്ക് കോഴ നല്കിയെന്നതാണ് കേസ്.
- Advertisement -
തിരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ കൈക്കൂലി നൽകിയതിനു ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നോമിനേഷൻ പിൻവലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും സുരേന്ദ്രൻ നൽകിയെന്നായിരുന്നു സുന്ദരയുടെ ആരോപണം.
- Advertisement -