ലൈംഗികാധിക്ഷേപ പരാതി; മുൻ ഹരിത നേതാക്കൾ ഇന്ന് പരസ്യ പ്രതികരണവുമായി രംഗത്തെത്തും
ലൈംഗികാധിക്ഷേപ പരാതി നൽകിയ മുൻ ഹരിത നേതാക്കൾ ഇന്ന് പരസ്യ പ്രതികരണവുമായി രംഗത്ത് വരും. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ പരാതി നൽകാൻ ഇടയായ സാഹചര്യവും ലീഗ് നേതൃത്വത്തിൽ നിന്നുണ്ടായ പ്രതികരണങ്ങളും തുറന്നു പറയാനാണ് ഇവരുടെ തീരുമാനം.
അതേസമയം, വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഹരിത സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന നജ്മ തബ്ഷീറ ഇന്ന് കോടതിയിൽ ഹാജരായി മൊഴി നൽകും. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകാൻ നജ്മ തബ്ഷിറയ്ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്.
- Advertisement -
പരാതിക്കാരായ നജ്മ തബ്ഷിറ അടക്കമുള്ള 10 പേരുടെ മൊഴി കേസന്വേഷിക്കുന്ന ചെമ്മങ്ങാട് സി ഐ, അനിതാകുമാരി രേഖപ്പെടുത്തിയിരുന്നു.
- Advertisement -