Ultimate magazine theme for WordPress.

രാജ്യത്ത് 24 മണിക്കൂറിനിടെ 27176 കൊവിഡ് കേസുകളും 284 മരണങ്ങളും; 15,000ലധികം കേസുകൾ കേരളത്തിൽ; ചികിത്സയിലുള്ളവർ മൂന്നരലക്ഷത്തിലേക്ക്

0

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 27176 കൊവിഡ് കേസുകളും 284 മരണങ്ങളും രേഖപ്പെടുത്തി. ഇതിൽ 15000ലധികം കേസുകൾ കേരളത്തിൽ നിന്നാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,33,16,755 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ 284 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,43,497 ആയി ഉയർന്നു. നിലവിൽ 3,51,087 പേരാണ് ചികിത്സയിൽ കഴിയുന്നത്.

- Advertisement -

24 മണിക്കൂറിനിടെ 38,012 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,25,22,171 ആയി ഉയർന്നു. ഇന്നലെ 61,15,690 പേർക്ക് കൂടി വാക്‌സിൻ നൽകിയതോടെ, വാക്‌സിനേഷൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 75,89,12,277 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

- Advertisement -

Leave A Reply

Your email address will not be published.