ദുബൈ: മലയാള സിനിമയിൽ മമ്മൂട്ടി,മോഹൻലാൽ, ടൊവിനോ തോമസ് എന്നീ താരങ്ങൾക്ക് പിന്നാലെ പൃഥ്വിരാജും യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ദുബൈയിലെ ബിസിനസ്സ് സെറ്റപ്പ് സെൻററായ എമിറേറ്റ്‌സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
‘ഗോൾഡിൽ ജോയിൻ ചെയ്യും മുമ്പേ ഗോൾഡൻ വിസ’ എന്ന കുറിപ്പോടെ ഗോൾഡൻ വിസ സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘പ്രേമം’ എന്ന ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ഗോൾഡ്’.
- Advertisement -
മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്. ഗോൾഡൻ വീസ ലഭിക്കുന്ന ആദ്യ മലയാള നടിയും നൈലയാണ്. യുഎഇയിൽ സ്ഥിരതാമസമാക്കിയ നൈല, യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആർ.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.
- Advertisement -