സംസ്ഥാനത്ത് ഇന്ന് 17,681 പേർക്കു കൂടി കോവിഡ്; 208 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 17,681 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 208 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 97070 സാമ്ബിളുകൾ പരിശോധിച്ചു.
നിപ വൈറസ് കേസുകൾ പിന്നീട് റിപ്പോർട്ട് ചെയ്യാത്തതിനാൽ കോഴിക്കോട്ട് കണ്ടെയ്ൻമെൻറ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്തിലെ ഒമ്ബതാം വാർഡിൽ മാത്രമായിരിക്കും നിയന്ത്രണങ്ങൾ തുടരുക. നിർത്തിവെച്ച കോവിഡ് വാക്‌സിനേഷൻ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- Advertisement -