തിരുവനന്തപുരം: കാട്ടാക്കടയില്‍ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. നെല്ലിക്കാട്ടെ അന്നയാണ് മരിച്ചത്.
ചൊവ്വാഴ്ച വീട്ടുമുറ്റത്ത് വച്ചാണ് പാമ്പു കടിയേറ്റത്. വീട്ടുമുറ്റത്ത് ബോധമില്ലാതെ കിടക്കുകയായിരുന്ന കുട്ടിയെ ഉടന്‍ തന്നെ എസ്എഎടി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വച്ച് പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് പാമ്പു കടിയേറ്റതായി സ്ഥിരീകരിച്ചത്.
- Advertisement -
തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടി ഇന്ന് വൈകീട്ടോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. പരിശോധനയില്‍ കുട്ടി കോവിഡ് പോസിറ്റീവുമായിരുന്നു.
- Advertisement -