Ultimate magazine theme for WordPress.

വിജയവഴിയിൽ ദീദി; ഭവാനിപ്പൂരിൽ വമ്പൻ വിജയം, മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം

0

കൊൽക്കത്ത: ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപ്പൂരിൽ വമ്പൻ വിജയവുമായി മമത ബാനർജി. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. 24,396 വോട്ടുകളാണ് രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ട്രിബാളിന് ലഭിച്ചത്. ഭവാനിപ്പൂർ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. വൻ വിജയം നേടിത്തന്നതിന് വോട്ടർമാർക്ക് മമത നന്ദി പറഞ്ഞു. ഭവാനിപ്പൂരിൽ 46 ശതമാനം പേരും ബംഗാളികല്ലാത്തവരാണ്. അവരെല്ലാം തനിക്ക് വോട്ട് ചെയ്‌തെന്നും മമത പറഞ്ഞു.

തൃണമൂലിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കേന്ദ്രം ഗൂഡാലോചന നടത്തിയെന്ന വിമർശനവും മമത ഉന്നയിച്ചു. ജങ്കിപ്പൂരിലും ഷംഷേർഗഞ്ചിലും തൃണമൂൽ സ്ഥാനാർത്ഥികൾ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. ഒഡീഷയിലെ പിപ്പിളിയിൽ അയ്യായിരത്തിലധികം വോട്ടിൻറെ ഭൂരിപക്ഷം നേടി ബിജെഡി സ്ഥാനാർത്ഥിയാണ് ഒന്നാമത്.

- Advertisement -

ബംഗാളിൽ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്തണം. അക്രമങ്ങൾ ഉണ്ടാകാതെ കർശന സുരക്ഷ ഏർപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. എന്നാൽ, കമ്മീഷൻറെ നിർദേശം ലംഘിച്ച് തൃണമൂൽ പ്രവർത്തകർ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങി. നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളിൽ വ്യാപക അക്രമണം നടന്നിരുന്നു. നിരവധി പേരാണ് വിവിധയിടങ്ങളിൽ കൊല്ലപ്പെട്ടത്.

- Advertisement -

Leave A Reply

Your email address will not be published.