ന്യൂഡൽഹി: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് വ്യവസായിയും സിനിമാ നിർമാതാവുമായ ഇംത്യാസ് ഖത്രിയുടെ വീട്ടിൽ നാർകോട്ടിക്സ് ബ്യൂറോ പരിശോധന നടത്തി. ബാന്ദ്രയിലെ ഓഫീസ് കെട്ടിടത്തിലും പരിശോധന നടക്കുകയാണ്.
കേസിൽ അചിത് കുമാർ എന്നയാളെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇംത്യാസ് ഖത്രിയുടെ പേരും ഉയർന്നുവന്നത്. നേരത്തെ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി വിതരണം ചെയ്തെന്ന കേസിലും ഇംത്യാസിന്റെ പേര് ഉയർന്നുകേട്ടിരുന്നു.
- Advertisement -
വിവിഐപി യൂണിവേഴ്സൽ എന്റർടെയ്ൻമെന്റ് കമ്പനി എന്ന പേരിൽ സിനിമാനിർമാണ കമ്പനി നടത്തുന്ന ഇംത്യാസ് ഖത്രിക്ക് ഐഎൻകെ ഇൻഫ്രാസ്ട്രക്ചർ എന്ന പേരിൽ കൺസ്ട്രക്ഷൻ കമ്പനിയും ഉണ്ട്. ബോളിവുഡിലെ നിരവധി താരപ്രമുഖരുമായി അടുത്തബന്ധമുളളയാളാണ് ഇംത്യാസ് ഖത്രി. രാഷ്ട്രീയക്കാരുമായും നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇംത്യാസിന് ലഹരി മരുന്ന് വിതരണത്തിൽ നിർണായക പങ്കുണ്ടെന്നാണ് കരുതുന്നത്. ആഡംബരകപ്പലിലെ ലഹരിമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെയാണ് അറസ്റ്റ് ചെയ്തത്.
- Advertisement -