തിരുവനന്തപുരം: ട്രെയ്നിടിച്ച് മരിച്ച യുവാവിന്റെ ഫോൺ ഔദ്യോഗിക സിം കാർഡിട്ട് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച എസ് ഐക്ക് സസ്പെൻഷൻ. ചാത്തന്നൂർ എസ് ഐ ജ്യോതി സുധാകറിനെയാണ് സസ്പെന്റ് ചെയ്തത്. ഇയാൾ മംഗലപുരം എസ് ഐ ആയിരിക്കെയാണ് സംഭവം. മംഗലുരുത്ത് ട്രെയിനിടച്ച് മരിച്ച അരുൺ റെജി എന്നായുളുടെ ഫോണാണ് ജ്യോതി സുധാകർ കൈവശപ്പെടുത്തിയത്.
മരിച്ച യുവാവിന്റെ ബന്ധുക്കൾക്ക് കൈമാറാതെ എസ് ഐ ഔദ്യോഗിക സിം കാർഡിട്ട് ഉപയോഗിക്കുകയായിരുന്നു. സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോൺ ചാത്തനൂരിൽ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെയാണ് ജ്യോതി സുധാകർ തന്റെ ഔദ്യോഗിക സിം കാർഡ് ഇട്ടുകൊണ്ട് മരിച്ച അരുണിന്റെ ഫോൺ ഉപയോഗിക്കുന്നതായി വ്യക്തമായത്. തുടർന്ന് ജ്യോതി കുമാറിൽ നിന്നും ഫോൺ പിടിച്ചെടുക്കുകയായിരുന്നു.
- Advertisement -
കഴിഞ്ഞ ജൂൺ 18 നാണ് അരുൺ ജെറി ട്രെയിൻ തട്ടി മരണപ്പെട്ടത്. അരുണിന്റെ ഇൻക്വസ്റ്റ് നടത്തുമ്‌ബോഴാണ് എസ് ഐ ഫോണെടുത്ത്. പിന്നീട് ചാത്തന്നൂരിലേക്ക് ട്രാൻസ്ഫറായതിന് ശേഷം ഫോൺ ഇയാൾ ഉപയോഗിക്കുകയായിരുന്നു.
- Advertisement -