തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി. കൊഫേപോസ നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിന് സന്ദീപ് നായരിനെ കോടതി ശിക്ഷിച്ചിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ചതോടെയാണ് സന്ദീപ് പൂജപ്പുര ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
സ്വർണക്കടത്ത് കേസിൽ സന്ദീപിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. തുടർന്ന് ഡോളർക്കടത്ത് കേസിലും കള്ളപ്പണക്കേസിലും സന്ദീപിന് കോടതി ജാമ്യം നൽകി. എൻഐഎ കേസിൽ സന്ദീപിനെ മാപ്പ് സാക്ഷിയാക്കുകയായിരുന്നു.
- Advertisement -
അതേസമയം സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതി സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കരുതൽ തടങ്കൽ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ. എന്നാൽ കരുതൽ തടങ്കൽ റദ്ദാക്കപ്പെട്ടെങ്കിലും യു.എ.പി.എ. ചുമത്തിയിരിക്കുന്ന എൻ.ഐ.എ. കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല.
- Advertisement -