Ultimate magazine theme for WordPress.

ഒക്ടോബർ 17; അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനം

0

 

ദാരിദ്ര്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള പോരാട്ടത്തിനെ കുറിക്കുന്ന ദിനമാണിന്ന്. ഐക്യരാഷ്ട്രസഭ എല്ലാ വർഷവും ഒക്ടോബർ 17 അന്താരാഷ്ട്ര ദാരിദ്യ നിർമ്മാർജ്ജന ദിനമായി ആചരിച്ചു വരുന്നു. 1992 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായവർക്ക് വേണ്ടി പ്രവർത്തിക്കുവാനായി 1987 ഒക്ടോബർ 17 ന് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ ഒരു ലക്ഷത്തോളം ആളുകൾ പ്രതിജ്ഞ എടുത്തതിന്റെ സ്മരണ പുതുക്കിയാണ് ഈ ദിനം ആചരിക്കുന്നത്.

- Advertisement -

ദാരിദ്ര്യം, അക്രമം എന്നിവ കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഈ ദിനാചരണത്തിന് പിന്നിലുള്ളത്. ‘നിർമ്മിതിയിൽ ഒരുമയോടെ മുന്നേറുക, ചിരസ്ഥായിയായ ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യുക, എല്ലാ ജനതകളെയും നമ്മുടെ ഗ്രഹത്തേയും ആദരിക്കുക’ എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിന്റെ വിചിന്തന പ്രമേയം’. ദാരിദ്യം മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ദാരിദ്യ രഹിത ലോകം കൈവരിക്കാതെ, മനുഷ്യരാശിയുടെ വികസനം സങ്കൽപ്പിക്കാൻ പ്രയാസമാണ്.

 

- Advertisement -

Leave A Reply

Your email address will not be published.