Ultimate magazine theme for WordPress.

ജീവന് ഭീഷണിയായി വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചു കയറ്റിയ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

0

 

പൂഞ്ഞാർ: യാത്രക്കാരുടെ ജീവന് ഭീഷണി ഉണ്ടാക്കുന്ന തരത്തിൽ വെള്ളക്കെട്ട് കണ്ടിട്ടും കെഎസ്ആർടിസി ബസ് അതിലേക്ക് ഓടിച്ചിറക്കിയ ഡ്രൈവറെ ഗതാഗത വകുപ്പ് സസ്‌പെൻഡ് ചെയ്തു.

- Advertisement -

ഈ നടപടിയെടുത്തത് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്. ജയദീപിനെതിരേയാണ്. ഇയാൾ പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെയാണ് ബസ് ഓടിച്ചത്. ഇപ്രകാരം ബസിന് നാശനഷ്ടവും, യാത്രക്കാരുടെ ജീവന് ഭീഷണിയും വരുത്തിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചത് ഗതാഗതമന്ത്രി ആൻറണി രാജുവാണ്.

 

- Advertisement -

Leave A Reply

Your email address will not be published.