എവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസ തടസ്സം; സ്വപ്‌നങ്ങള്‍ ബാക്കിവെച്ചുകൊണ്ട് മലയാളി വിദ്യാര്‍ത്ഥി യാത്രയായി
മലപ്പുറം : നേപ്പാളില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (19) ആണ് മരിച്ചത്. കൊടുമുടി കയറുന്നതിനിടെ അനുഭവപ്പെട്ട ശ്വാസ തടസ്സം മൂലമാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.
മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ത്ഥിയായിരുന്ന മാസിന്‍ ഒന്നര മാസം മുമ്ബാണ് പഠനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി വിവരം ലഭിച്ചു.
- Advertisement -
വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്നും ശ്വാസ തടസ്സം അനുഭവപ്പെട്ട് മരിച്ചതായി ശനിയാഴ്ചയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പാണ്ടിയാടാണ് മാസിനും കുടുംബവും പുതിയ വീട് വെച്ച് താമസിക്കുന്നത്.
- Advertisement -