Ultimate magazine theme for WordPress.

രേഖകള്‍ നല്‍കാതെ മെഡി.കോളജ് ആശുപത്രി; കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനാകുന്നില്ല

0

കോ​ഴി​ക്കോ​ട്: കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള രേ​ഖ​ക​ള്‍ ന​ല്‍​കു​ന്ന​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മ​നഃ​പൂ​ര്‍​വം െെവ​കി​പ്പി​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി. അ​പേ​ക്ഷ ന​ല്‍​കി ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും പ​ല​ര്‍​ക്കും രേ​ഖ​ക​ള്‍ ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. വ്യ​ക്ത​മാ​യ കാ​ര​ണം പ​റ​യാ​തെ ‘വ​രും അ​പ്പോ​ള്‍ അ​റി​യി​ക്കാം, എ​ന്നി​ട്ട് വ​ന്ന് വാ​ങ്ങി​ക്കോ​ളൂ’ എ​ന്നൊ​ക്കെ​യാ​ണ് മ​റു​പ​ടി.

സ​ര്‍​ക്കാ​റി‍െന്‍റ സാ​മ്ബ​ത്തി​ക ആ​നു​കൂ​ല്യ​ത്തി​നാ​യി അ​പേ​ക്ഷി​ക്ക​ണ​മെ​ങ്കി​ല്‍ െഎ.​സി.​എം.​ആ​റി‍െന്‍റ കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണ്. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ന്‍ കോ​വി​ഡ് മ​ര​ണ​മാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന ആ​ശു​പ​ത്രി രേ​ഖ അ​പേ​ക്ഷ​യോ​ടൊ​പ്പം വേ​ണം. ഇൗ ​രേ​ഖ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന്​ കി​ട്ടാ​ത്ത​ത്. മാ​സ​ങ്ങ​ളാ​യി പ​ല​രും ആ​ശു​പ​ത്രി ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച മാ​റാ​ട് സ്വ​ദേ​ശി സ​തീ​ഷി‍െന്‍റ കു​ടും​ബ​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഇ​പ്പോ​ള്‍ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.

- Advertisement -

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ സ​തീ​ഷി‍െന്‍റ വ​രു​മാ​നം കൊ​ണ്ട് മാ​ത്രം ജീ​വി​ച്ചി​രു​ന്ന ഭാ​ര്യ​യും വി​ദ്യാ​ര്‍​ഥി​ക​ളാ​യ ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​സ്സ​ഹാ​യ​രാ​ണ്. രേ​ഖ​ക​ള്‍​ക്കാ​യി അ​പേ​ക്ഷി​ച്ച്‌ കാ​ത്തി​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ര​ണ്ടു​മാ​സം ക​ഴി​ഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.