Ultimate magazine theme for WordPress.

ജോജുവിന് സല്യൂട്ട് ഇല്ലേ ഷാഫീ? ഷാഫി പറമ്ബിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്

0

കൊച്ചിയിൽ കോൺഗ്രസ് പാർട്ടിയുടെ ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജ് തെരുവിലിറങ്ങി പ്രതിഷേധിച്ചത് ചർച്ചയായ സാഹചര്യത്തിൽ ഷാഫി പറമ്ബിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്. 2013 ൽ സി.പി.എം. വഴിതടഞ്ഞുകൊണ്ടുള്ള സമരത്തിൽ പ്രതിഷേധിച്ച യുവതിക്ക് ഷാഫി പറമ്ബിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്തുണയും അഭിനന്ദനവും അറിയിച്ചിരുന്നു. ഇന്നിപ്പോൾ സമാന വിഷയത്തിൽ ജോജുവിനെ അഭിനന്ദിക്കുമോ എന്നാണു അറിയേണ്ടത്. ഷാഫി പറമ്ബിലിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് കീഴിൽ ചോദ്യങ്ങളുമായി അവർ എത്തിക്കഴിഞ്ഞു.

സി.പി.എം. നേതാക്കളോട് ഇരുചക്രവാഹനത്തിലെത്തിയ യുവതി വഴിതടയൽ സമരത്തിനെതിരെ പൊട്ടിത്തെറിക്കുന്നതാണ് വിഷയം. അന്ന് ഇത്തരം സമരരീതികളെ വിമർശിച്ച് ഷാഫി രംഗത്തുവന്നിരുന്നു. യുവതിയെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ന് ജോജുവിന് സല്യൂട്ടും പിന്തുണയും കൊടുക്കുന്നില്ലേ എന്ന് ചോദിച്ച് സിപിഎം പ്രവർത്തകർ ഷാഫിയുടെ പേജിന് താഴെ സമ്മേളിക്കുകയാണ്.

- Advertisement -

‘പ്രതിഷേധിക്കാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ടെങ്കിൽ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കും ഉണ്ട്. ജോജുവിനൊപ്പം,’ എന്ന് ഒരാളുടെ കമന്റ്. പഴയ പോസ്റ്റ് എടുത്ത എടുത്ത ശേഷം ‘ഇതുപോലുള്ള ആചാരങ്ങൾ സംരക്ഷിക്കാൻ താങ്കൾ ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്ന് കരുതുന്നു’ എന്ന് മറ്റൊരാൾ. ‘സിനിമ നടൻ ജോജുവിന് അഭിനന്ദനങ്ങൾ നൽകുമോ ഷാഫി പറമ്ബിലെ’ എന്ന് വേറൊരു കമന്റ്. ഇത്തരത്തിൽ ഷാഫിയുടെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുടെ പെരുമഴ തന്നെ ദൃശ്യമാകും.

ജോജു മദ്യപിച്ചിരുന്നു എന്ന് പ്രതിഷേധക്കാരും ആരോപിച്ചിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് ജി. സുധാകരൻ ജോജു ഗുണ്ടയെ പോലെ പെരുമാറി എന്നും ആരോപിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോർജിനെതിരെ പൊലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താൻ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരൻ പറഞ്ഞു. സംഭവത്തിൽ ജോജുവിന്റെ കാർ തകർന്നിരുന്നു. വാഹനം തകർക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണ്. അവിടെ ഉണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെ ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകർത്തെങ്കിൽ അത് ജനരോക്ഷത്തിന്റെ ഭാഗമാണെന്നും അതിൽ അത്ഭുതപ്പെടാനില്ലെന്നും സുധാകരൻ പറഞ്ഞു.

എന്നാൽ താൻ മദ്യപിച്ചിരുന്നില്ല എന്ന് ജോജു ജോർജും മാധ്യമങ്ങളോട് പ്രതികരിച്ചു. അരമണിക്കൂറോളം വഴിയിൽ പെട്ട ശേഷമാണ് ജോജു പ്രതിഷേധിച്ചത്. ഒട്ടേറെപ്പേർ ജോജുവിന് പിന്തുണയുമായി സോഷ്യൽ മീഡിയയിലും എത്തി.

- Advertisement -

Leave A Reply

Your email address will not be published.