മദ്യകുപ്പി എടുത്തുകൊടുക്കാത്തതിന്റെ വിരോധം;ഭാര്യയുടെ തല ഭിത്തിയിലിടിച്ച് ക്രൂരമായി മർദ്ദിച്ച് ഭർത്താവ്
കൊട്ടാരക്കര: പുലമൺ ഈയംകുന്നിൽ മദ്യകുപ്പി എടുത്തുകൊടുക്കാത്തതിന്റെ വിരോധത്തിൽ ഭർത്താവിൽ നിന്ന് വീട്ടമ്മയ്ക്ക് നേരിടേണ്ടിവന്നത് ക്രൂരമായ ആക്രമണം. ബാങ്ക് ഉദ്യോഗസ്ഥനായ ബിജു നായരാണ് ഭാര്യ ഗീതയെ ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ബിജു സ്ഥിരമായി ഗീതയെ മർദ്ദിക്കാറുണ്ടെന്നാണ് വിവരം. ഇക്കാര്യം പൊലീസിൽ ഗീത മൊഴിനൽകി.
- Advertisement -
മദ്യകുപ്പി കാണാത്തതിനെ തുടർന്ന് ഗീതയുടെ തല ഭിത്തിയിൽ എടുത്തടിച്ചു, തുടർന്ന് നിലത്തുവീണ ഇവരെ ചവിട്ടി. വെട്ടാനായി വെട്ടുകത്തിയെടുത്തതോടെ രക്ഷപെട്ടോടിയ ഗീത സ്ഥലം കൗൺസലർ പവിജയുടെ വീട്ടിലെത്തി. സംഭവം പൊലീസിൽ അറിയിച്ചെങ്കിലും പരിക്കേറ്റ ഗീതയെ പൊലീസ് ആശുപത്രിയിലെത്തിച്ചില്ല. ബിജുവിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
- Advertisement -