Ultimate magazine theme for WordPress.

ഇന്ത്യൻ വാക്‌സിനുകൾക്ക് ഒമൈക്രോണിനെ തടയാനാവുമോ? ഐസിഎംആർ മേധാവിയുടെ വെളിപ്പെടുത്തൽ

0

 

 

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന ഒമൈക്രോൺ കൊവിഡ് വകഭേദത്തെ ചെറുക്കാൻ ഇപ്പോൾ നിലവിലുള്ള കൊവിഡ് വാക്‌സിനുകൾ ഫലപ്രദമല്ലെന്ന് ഐ സി എം ആർ മേധാവിയുടെ വെളിപ്പെടുത്തൽ. ഒമൈക്രോണിൽ കൂടുതൽ മ്യൂട്ടേഷനുകൾ ഉണ്ടെന്നും അതിനാൽ നിലവിലുള്ള വാക്‌സിനുകൾ ഫലപ്രദമല്ലെന്നും എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് വിഭാഗം മേധാവി ഡോ സമീരൻ പാണ്ട അഭിപ്രായപ്പെട്ടു.

- Advertisement -

ലോകാരോഗ്യ സംഘടന ഒമൈക്രോണിനെ ‘ആശങ്കയുടെ വകഭേദം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ജനിതക വ്യതിയാനങ്ങൾ വരുന്ന ഈ വകഭേദത്തിന് പ്രതിരോധ കുത്തിവയ്പ്പുകളെയും കൊവിഡ് ചികിത്സകളെയും ചെറുക്കാനുള്ള കഴിവ് കൂടുതലാണ്. നിലവിൽ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ ഡെൽറ്റ വേരിയന്റിനേക്കാൾ വളരെ കൂടുതൽ മ്യൂട്ടേഷനുകൾ പുതിയ വകഭേദത്തിലുണ്ട്.

 

- Advertisement -

Leave A Reply

Your email address will not be published.