Ultimate magazine theme for WordPress.

കോൺഗ്രസ് നേതാവ് പി ടി തോമസ് എം എൽ എ അന്തരിച്ചു

0

കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായിരുന്ന പി. ടി. തോമസ്(70) അന്തരിച്ചു. അർബുദരോഗ ബാധിതനായി വെല്ലൂർ സിഎംസിയിൽ  ചികിൽസയിലായിരിക്കെയാണ് അന്ത്യം. കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറിയും എഐസിസി അംഗവുമായിരുന്നു. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ എംഎല്‍എ, ഇടുക്കിയില്‍ നിന്ന് എംപിയുമായി. വീക്ഷണം എഡിറ്ററായും മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഗ്രന്ഥകാരനും പരിസ്ഥിതി പ്രവർത്തകനുമാണ്.

- Advertisement -

Leave A Reply