കോഓപ്മാർട്ട് എന്ത്? എന്തിന്? ഹാൻഡ്ബുക്ക് സഹകരണ വകുപ്പ് സെക്രട്ടറി ശ്രീമതി മിനി ആന്റണി പ്രകാശനം ചെയ്തു
എറണാകുളം മറൈൻ ഡ്രൈവിൽ നടന്നു വരുന്നസഹകരണ വകുപ്പിന്റെ എക്സ്പോ പവലിയനിൽ ഒരുക്കിയ കോ-ഓപ്മാർട്ട് ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം കോഓപ്മാർട്ട് എന്ത്? എന്തിന്? എന്ന ഹാൻഡ്ബുക്ക് സഹകരണ വകുപ്പ് സെക്രട്ടറി ശ്രീമതി മിനി ആന്റണി പ്രകാശനം ചെയ്തുകൊണ്ട് നിർവഹിച്ചു. എൻ എം ഡി സി ചെയർമാൻ പി.സൈനുദ്ദീൻ, അഡീഷണൽ റജിസ്ടാർ ബിനോയ് കുമാർ, കേരള ബാങ്ക് സി.ബി. ഒ ജനറൽ മാനേജർ എൻ. അനിൽ കുമാർ, തൃശ്ശൂർ റീജിയണൽ മാനേജർജോണി ജോർജ് എന്നിവർ സംബന്ധിച്ചു.
- Advertisement -