Ultimate magazine theme for WordPress.

മന്‍സിയയെ വിലക്കിയ വേദിയില്‍ വയലിന്‍ വായിച്ച് ഭര്‍ത്താവ് ശ്യാം കല്യാണ്‍

0

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നര്‍ത്തകി മന്‍സിയയ്ക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിന്റെ പേരില്‍ വിവാദം കൊഴുക്കുമ്പോള്‍, അതേ വേദിയില്‍ പക്കമേളമൊരുക്കാന്‍ മന്‍സിയയുടെ ഭര്‍ത്താവും വയലിന്‍ കലാകാരനുമായ ശ്യാം കല്യാണെത്തി. ക്ഷേത്രത്തില്‍  ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളില്‍ നിന്നാണ്, അഹിന്ദുവായതിന്റെ പേരില്‍ മന്‍സിയയ്ക്ക് അവസരം നിഷേധിച്ചത്.

മന്‍സിയയ്ക്ക് അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മൂന്നുപേര്‍ പരിപാടിയില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഹിന്ദുവാണെന്ന് എഴുതി ഒപ്പിട്ടു കൊടുക്കേണ്ട ഒരു വേദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ താല്പര്യമില്ലെന്നാണു പിന്‍മാറിയവര്‍ പ്രസ്താവിച്ചിരുന്നത്. വിവാദങ്ങള്‍ തുടരുമ്പോഴാണ്, തിങ്കളാഴ്ച രാത്രി നീലംപേരൂര്‍ സുരേഷ് കുമാറിന്റെ കര്‍ണാടക സംഗീതത്തിന് വയലിന്‍ വായിക്കാന്‍ മന്‍സിയയുടെ ഭര്‍ത്താവ് കൂടിയായ ശ്യാം കല്യാണ്‍ ക്ഷേത്രത്തിലെത്തിയത്.

- Advertisement -

നീലംപേരൂര്‍ സുരേഷ് കുമാറിനെയും ശ്യാം കല്യാണിെനയും മൃദംഗവാദകന്‍ കോട്ടയം മനോജ്കുമാറിനെയും ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, പ്രോഗ്രാം കണ്‍വീനര്‍ അഡ്വ. മണികണ്ഠന്‍, സുദാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ആറാം ഉത്സവ ദിനമായ ഏപ്രില്‍ 21 ന് വൈകീട്ട് 4 മണിമുതല്‍ 5 വരെയാണ് മന്‍സിയയുടെ ഭരതനാട്യം പരിപാടി വച്ചിരുന്നത്. ഇത് പ്രോഗ്രാമ്മ ബുക്കില്‍ അച്ചടിച്ചു വരികയും ചെയ്തു. പിന്നീടാണ് ഇവര്‍ അഹിന്ദു ആന്നെന്നു മനസിലാക്കിയതെന്നു പ്രോഗ്രാം കമ്മിറ്റി പറയുന്നു. ഇതാണ് പിന്നീട് വിവാദമായായി കലാശിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.