Ultimate magazine theme for WordPress.

ശ്രീനിവാസന്‍ വധക്കേസില്‍ നാല് പ്രതികളെ തിരിച്ചറിഞ്ഞു; സുബൈറിനെ കൊല്ലാന്‍ രമേശ് അവസരം കാത്തിരുന്നു

0

പാലക്കാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്‌മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അതേസമയം, ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആകെ ആറുപ്രതികളുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മൂന്ന് ഇരുചക്രവാഹനങ്ങളിലായാണ് അക്രമിസംഘം ശ്രീനിവാസന്റെ കടയിലെത്തിയത്. ഇതില്‍ വാഹനങ്ങളുടെ പിന്‍സീറ്റില്‍ ഇരുന്നവരാണ് കടയില്‍ കയറി ശ്രീനിവാസനെ ആക്രമിച്ചത്. പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് പാലക്കാട് ജില്ലാ ആശുപത്രി പരിസരത്തുവെച്ചാണെന്നാണ് പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം നടന്നത് ജില്ലാ ആശുപത്രിയിലായിരുന്നു. ആ സമയം നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അവിടെ തടിച്ചുകൂടിയിരുന്നു. ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളും ആശുപത്രി പരിസരത്തുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസ് ഇവരെ തിരിച്ചറിഞ്ഞതായാണ് വിവരം. തുടര്‍ന്ന് ആശുപത്രി പരിസരത്തുനിന്ന് പ്രതികള്‍ സംഘടിച്ചെത്തിയാണ് കൊലപാതകം നടത്തിയതെന്നും പോലീസ് കരുതുന്നു.

- Advertisement -

Leave A Reply

Your email address will not be published.