കോഴിക്കോട് ∙ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപെട്ടു. രാവിലെ ആറരയോടെയാണ് താമരശ്ശേരിക്കടുത്ത് കൈതപ്പൊയിലിൽവച്ച് ലോറിയുടെ പിന്നിൽ ബസ് ഇടിച്ചത്. തിരുവനന്തപുരം- മാനന്തവാടി ബസ് ആണ് അപകടത്തിൽപ്പെട്ടത്.
മുന്നിൽ പോവുകയായിരുന്ന ലോറി ബ്രേക്ക് ഇട്ടപ്പോൾ പിന്നിലുണ്ടായിരുന്ന സ്വിഫ്റ്റ് ബസ് ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. അപകടത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലിനും വാതിലിനും കേടുപാടുണ്ടായി
- Advertisement -
രണ്ടുദിവസം മുൻപ് മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനലിൽ സ്വിഫ്റ്റ് ബസ് പിറകോട്ട് ഉരുണ്ടുപോയി എസി ലോഫ്ലോർ ബസിന്റെ ചില്ല് തകർത്തിരുന്നു. ഇത് മൂന്നാംതവണയാണ് ജില്ലയിൽ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവീസുകൾ അപകടത്തിൽപെടുന്നത്. നേരത്തേ, അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് ബസിലെ താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടിരുന്നു.
- Advertisement -