ന്യൂഡല്‍ഹി: ഹരിയാന കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് വന്‍ അഴിച്ചുപണി നടത്തി. ഹരിയാന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കുമാരി ഷെല്‍ജയെ മാറ്റി. ഉദയ് ഭാനിനെ പുതിയ പിസിസി അധ്യക്ഷനായി നിയമിച്ചു. നാലു വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്.
ശ്രുതി ചൗധരി, രാം കിഷന്‍ ഗുജ്ജാര്‍, ജിതേന്ദ്രര്‍ കുമാര്‍ ഭരദ്വാജ്, സുരേഷ് ഗുപ്ത എന്നിവരാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍. പട്ടികജാതിക്കാരനായ ഉദയ് ഭാന്‍, നേരത്തെ ഹോഡാലില്‍ നിന്നും നിയമസഭാംഗമായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വിശ്വസ്തനാണ്.
- Advertisement -
ഉദയ് ഭാനിന്റെയും പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരുടെയും നിയമനം സംസ്ഥാനത്ത് കോണ്‍ഗ്രസിന് കരുത്തുപകരുമെന്ന് ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു. അഖിലേന്ത്യാ കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തുവന്ന ജി-23 നേതാക്കളില്‍ ഹൂഡയും ഉള്‍പ്പെടുന്നു.
അതേസമയം തന്നെ ഒഴിവാക്കിയതല്ലെന്നും, ഏതാനും ദിവസം മുമ്പേ തന്നെ പിസിസി അധ്യക്ഷസ്ഥാനത്തു നിന്നും രാജിവെച്ചതായി സോണിയാഗാന്ധിക്ക് കത്തു നല്‍കിയിരുന്നതായും കുമാരി ഷെല്‍ജ പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി പോരാളിയായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഷെല്‍ജ വ്യക്തമാക്കി.
- Advertisement -