Ultimate magazine theme for WordPress.

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇം​ഗ്ലീഷ് പടയെ കീഴടക്കി ജയം സ്വന്തമാക്കി ഇന്ത്യ

0

സതാംപ്ടണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇം​ഗ്ലീഷ് പടയെ കീഴടക്കി ജയം സ്വന്തമാക്കി ഇന്ത്യ. 50 റൺസിന്റെ മിന്നും ജയമാണ് രോഹിത്തും സംഘവും സ്വന്തമാക്കിയത്. നാല് വിക്കറ്റും അർധ സെഞ്ചുറിയും നേടിയ ഹാർദിക പാണ്ഡ്യയുടെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായത്. ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടിയപ്പോൾ ഇം​ഗ്ലണ്ട് 148 റൺസിന് എല്ലാവരും പുറത്തായി.

 

- Advertisement -

ക്യാപ്റ്റനായി രോഹിത് മടങ്ങിയെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്തായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യ 33 പന്തിൽ 51റൺസ് നേടി. ദീപക് ഹൂഡയും (33), സൂര്യകുമാർ യാദവും (39) മികച്ച പ്രകടനം കാഴ്ചവച്ചു. ഇം​ഗ്ലണ്ടിനായി മോയിൻ അലിയും ക്രിസ് ജോർദാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിം​ഗിൽ ഹാരി ബ്രോക്കിനും (28) മോയിൻ അലിക്കും (36) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ച് നിൽക്കാനായത്. 33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയാണ് ഹാർദിക് ബൗളിം​ഗിൽ തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി ചഹലും അർഷദീപ് സിം​ഗും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.

- Advertisement -

Leave A Reply

Your email address will not be published.