മുംബൈ; പ്രമുഖ ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുടുംബം തന്നെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കോയി മില്‍ഗയാ, റെഡി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പത്ത് ദിവസം മുന്‍പ് ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് മിഥിലേഷിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയുരയായിരുന്നു. പലര്‍ച്ചെ നാലു മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് മകളുടെ ഭര്‍ത്താവ് ആഷിഷ് ചതുര്‍വേദി പിടിഐയോട് പറഞ്ഞു.
- Advertisement -
Sad to know about the demise of our friend & a brilliant actor Mithlesh Chaturvedi ji due to heart attack .
Heartfelt condolences to his family and near ones .
ॐ शांति !
🙏 pic.twitter.com/rJ8szncPtS— Ashoke Pandit (@ashokepandit) August 4, 2022
- Advertisement -