Ultimate magazine theme for WordPress.

മധു വധക്കേസിൽ രണ്ട് പേർ കൂടി കൂറുമാറി

0

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്നുനടന്ന സാക്ഷിവിസ്താരത്തിനിടെ രണ്ടുപേർ കൂടി കൂറുമാറി. 61–ാം സാക്ഷി ഹരീഷ്, 62–ാം സാക്ഷി ആനന്ദ് എന്നിവരാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 25 ആയി.

- Advertisement -

 

2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു  മധുവിന്റെ കൊലപാതകം. മുക്കാലിയിലെ കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആൾക്കാർ പിടികൂടി മർദിക്കുകയായിരുന്നു. കേസിൽ 102 സാക്ഷികളാണ് ആകെയുള്ളത്.

- Advertisement -

Leave A Reply

Your email address will not be published.