Ultimate magazine theme for WordPress.

നാല് വര്‍ഷത്തെ പ്രണയമെന്ന് യുവതി; അധ്യാപകനെ തട്ടിക്കൊണ്ടു പോയി തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ചു

0

പട്‌ന: സ്‌കൂളിലേയ്ക്ക് പോകുന്ന വഴി അധ്യാപകനെ തട്ടിക്കൊണ്ട് പോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. നാല് വര്‍ഷത്തെ പ്രണയ ബന്ധം ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ച് യുവാവിനെ വിവാഹം കഴിപ്പിച്ചത്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ രണ്ട് സ്‌കോര്‍പിയോ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ബിഹാറിലെ ബെഗുര്‍സരായി ജില്ലയിലാണ് സംഭവം. ഗുഞ്ചന്‍ എന്ന സ്ത്രീയുടെ ബന്ധുക്കളാണ് അധ്യാപകനായ അവ്‌നിഷ് കുമാര്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഇരുവരും നാല് വര്‍ഷത്തെ പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സ്‌കൂളില്‍ അധ്യാപകനായി സര്‍ക്കാര്‍ ജോലി കിട്ടിയതിന് ശേഷം ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ യുവാവ് സമ്മതിച്ചിരുന്നില്ലെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. കതിഹാറിലുള്ള ഇയാളുടെ വീട്ടില്‍ ഒരുമിച്ച് താമസിക്കുകയും പതിവായി ഹോട്ടലുകളില്‍ പോകാറുണ്ടെന്നുമാണ് യുവതി പറയുന്നത്.

തന്നെ വിവാഹം കഴിക്കാമെന്നും ഒരു കുടുംബം തുടങ്ങാമെന്നും അയാള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഗുഞ്ചന്‍ പറയുന്നു. സ്‌കൂളിലും യുവാവ് തന്നെ കൊണ്ടുപോയിരുന്നുവെന്ന് യുവതി പറയുന്നു. ഞങ്ങള്‍ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും കുടുംബത്തെ സമീപിക്കുകയും ചെയ്തപ്പോള്‍ യുവാവ് നിരസിക്കുകയാണ് ചെയ്തത്. അത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും യുവതി പറഞ്ഞു.

എന്നാല്‍ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഇയാള്‍ കളഞ്ഞു. അവ്‌നിഷ് കുമാറിന്റെ കുടുംബവും യുവതിയെ സ്വീകരിക്കാന്‍ തയ്യാറായില്ല. തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

- Advertisement -

Leave A Reply

Your email address will not be published.