മാനന്തവാടി: ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് എതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചതായി കേരള ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു,
മാനന്തവാടി നഗരസഭയിലെ ഒഴക്കോടി പുതിയകണ്ടി ഊരിലെ സുമേഷ് (42) ദിവസങ്ങള്‍ക്ക് മുമ്പ് വാഹനം തട്ടി മരണപ്പെട്ട സംഭവത്തില്‍ വാഹനം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.എടവക പഞ്ചായത്തിലെ നാല് സെന്റ് ഊരിലെ ചുണ്ടമ്മയുടെ മൃതദേഹം ആംബുലന്‍സ് വിട്ട് കൊടുക്കാതെ ഒട്ടോറിക്ഷയില്‍ കൊണ്ട് പോയി അപമാനിക്കുകയായിരുന്നു.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസി: അനന്തന്‍ അമ്പലക്കുന്ന്, നിയോജക മണ്ഡലം പ്രസി: ടി കെ ഗോപി, ഉഷാ വിജയന്‍, സുരേഷ് പാല്ലോട്ട് എന്നിവര്‍ സംബന്ധിച്ചു.മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ഡിസംബര്‍ 27ന് രാവിലെ 10 മണിക്ക് കേരള ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിന്റെ മാനന്തവാടി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
- Advertisement -
കൂടല്‍ക്കടവ് ചെമ്മാട് ഊരിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട മാതനെ കാറില്‍ വലിച്ചിഴച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു, തിരുനെല്ലി കൊല്ലിമൂല ആദിവാസി ഉന്നതിയിലെ മൂന്ന് കുടുംബങ്ങളുടെ കുടില്‍ പൊളിച്ച് നീക്കിയായിരുന്നു വനം വകുപ്പ് ഭീകരത. ആംബുലന്‍സുകള്‍ക്കും, മെഡിക്കല്‍ ഷോപ്പുകള്‍ക്കും ട്രൈബല്‍ ഓഫീസില്‍ നിന്നും കൊടുക്കുവാനുള്ള കുടിശ്ശിക നല്‍കണം, ആദിവാസികളുടെ ചികിത്സ ധനസഹായം അനുവദിച്ച് കൊടുക്കണം,,
- Advertisement -