Ultimate magazine theme for WordPress.

ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു

0

ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരുക്കേറ്റു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട വിവരം വൈറ്റ്-നൈറ്റ് കോർപ്സ് ആണ് എക്സിലൂടെ അറിയിച്ചത്.

- Advertisement -

11 മദ്രാസ് ലൈറ്റ് ഇൻഫന്ട്രിയുടെ ഭാഗമായ സൈനികർ ആസ്ഥാനത്ത് നിന്നും ബൽനോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. സൈന്യവും ജമ്മു കാശ്മീർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. സൈന്യം അപകട സ്ഥലത്തെത്തി, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചില സൈനികരുടെ നില ഗുരുതരമാണ്.

- Advertisement -

Leave A Reply

Your email address will not be published.