Ultimate magazine theme for WordPress.

രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ആസ്തി വിവരങ്ങള്‍ ഇങ്ങനെ

0

എന്‍ ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് റിപ്പോര്‍ട്ട്. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 52.59 കോടി രൂപയാണ്. ശരാശരിയേക്കാള്‍ ആന്ധ്ര മുഖ്യമന്ത്രിയുടെ ആസ്തി വളരെക്കൂടുതലാണ്. (Andhra’s Chandrababu Naidu is richest CM in India)

രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടേയും ആസ്തി ചേര്‍ത്താല്‍ അത് 1630 കോടി രൂപവരും. 332 കോടിയിലധികം ആസ്തിയുള്ള അരുണാചല്‍ പ്രദേശിലെ പേമ ഖണ്ഡു ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രിയും കര്‍ണാടകയിലെ സിദ്ധരാമയ്യ മൂന്നാമതുമാണ്. 51 കോടിയിലധികമാണ് സിദ്ധരാമയ്യയുടെ ആസ്തി. മൂന്ന് മുഖ്യമന്ത്രിമാര്‍ക്ക് 50 കോടിയോ അതില്‍ കൂടുതലോ ആസ്തിയുണ്ട്, ഒമ്പത് പേര്‍ക്ക് 11 കോടിക്കും 50 കോടിക്കും ഇടയില്‍ ആസ്തിയുണ്ടെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.

- Advertisement -

രാജ്യത്തെ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും 31 മുഖ്യമന്ത്രിമാരില്‍ 10 പേരും ബിരുദധാരികളാണ്, രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് ഡോക്ടറേറ്റ് ബിരുദമുണ്ട്. ആറ് മുഖ്യമന്ത്രിമാര്‍ 71 നും 80 നും ഇടയില്‍ പ്രായമുള്ളവരാണെന്നും 12 പേര്‍ 51 നും 60 നും ഇടയില്‍ പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.