Ultimate magazine theme for WordPress.

‘ഒരു ഉപാധികളുമില്ലാതെ യുഡിഎഫിനൊപ്പം നില്‍ക്കും’; നിലപാട് ആവര്‍ത്തിച്ച് പി വി അന്‍വര്‍

0

യുഡിഎഫുമായി കൈകോര്‍ക്കുമെന്ന് ആവര്‍ത്തിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും ഫോണില്‍ വിളിച്ച് സംസാരിച്ചു. ഒരു ഉപാധികളുമില്ലാതെ യുഡിഎഫിനൊപ്പം നില്‍ക്കും. യുഡിഎഫിന്റെ എല്ലാ നേതാക്കളുമായും ഫോണില്‍ ബന്ധപ്പെട്ടെന്നും പി.വി അന്‍വര്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

തന്റെ ലക്ഷ്യം പിണറായിസം അവസാനിപ്പിക്കുക എന്നത് മാത്രം. 140 സീറ്റില്‍ 10 സീറ്റിലേക്ക് എല്‍ഡിഎഫിനെ ഒതുക്കുകയാണ് തന്റെ ലക്ഷ്യം. കേരളജനത തനിക്കൊപ്പം നില്‍ക്കും എന്ന് ഉറപ്പുണ്ട്. യുഡിഎഫിന്റെ എല്ലാ നേതാക്കളെയും ഫോണില്‍ ബന്ധപ്പെട്ട് കഴിഞ്ഞെന്നും പിവി അന്‍വര്‍ പറഞ്ഞു.

പിണറായി വിജയനോട് നന്ദിയുണ്ടെന്നും അറസ്റ്റ് കൊണ്ട് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി,വിഡി സതീശന്,സാദിക് അലി തങ്ങള്‍,സിപി ജോണ്‍, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഫോണില്‍ വിളിച്ചു നന്ദി പറഞ്ഞു. നാളെ പിന്തുണ നല്‍കിയ യുഡിഎഫ് നേതാക്കളയും,മലയോര ജനങ്ങളെയും സഭ നേതാക്കളേയും കാണും കാണും- അന്‍വര്‍ വ്യക്തമാക്കി.

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ ഇന്നലെ രാത്രിയാണ് ജയില്‍ മോചിതനായത്. മാലയിട്ടും പൊന്നാടയണിയിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ അന്‍വറിനെ സ്വീകരിച്ചു. തന്നെ പിന്തുണച്ചവര്‍ക്ക് അന്‍വര്‍ നന്ദി അറിയിച്ചു. നൂറ് ദിവസം ജയിലില്‍ കിടക്കാന്‍ തയാറായാണ് താന്‍ വന്നതെന്നും ഇവിടുത്തെ ജുഡീഷ്യറിയില്‍ നിന്ന് നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നും അത് കിട്ടിയെന്നും അന്‍വര്‍ പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.