Ultimate magazine theme for WordPress.

2024ല്‍ കേരളത്തില്‍ റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവെന്ന് കണക്കുകള്‍; 6.5 ശതമാനം വര്‍ധനയെന്ന് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ

0

 

2024ല്‍ കേരളത്തില്‍ റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവെന്ന് കണക്കുകള്‍. 2023 ജൂണ്‍ മുതല്‍ 2024 മെയ് വരെ, സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണം 6.5 ശതമാനം വര്‍ധിച്ചു. 40821 റോഡ് അപകടങ്ങള്‍ ആണ് ഒക്ടോബര്‍ 2024 വരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 45,567 പേര്‍ക്ക് പരുക്ക് പറ്റുകയും 3168 പേര്‍ മരണപ്പെടുകയും ചെയ്തു. 2023-ല്‍ 48,091 റോഡ് അപകടങ്ങളും, 4080 മരണങ്ങളും, 54,320 പേര്‍ക് പരുക്കുകളുമുണ്ടായതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.

- Advertisement -

ഡ്രൈവര്‍മാരുടെ അശ്രദ്ധ, റോഡുകളുടെ മോശം അവസ്ഥ, അമിതവേഗത, മദ്യപിച്ചുള്ള ഡ്രൈവിംഗ്, വാഹനം ഓടിച്ചുകൊണ്ടുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, ബ്ലൈന്‍ഡ് സ്പോട്ടുകള്‍, ഡ്രൈവര്‍ ഉറങ്ങി പോകുന്ന അവസ്ഥ എന്നിവയാണ് റോഡ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളായി മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

ഡ്രൈവര്‍ ഉറങ്ങി പോയതിനാല്‍ സംഭവിച്ചതാണ് പത്തനംതിട്ട – കോന്നിയില്‍ നടന്ന വാഹനാപകടം. നവദമ്പതികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. എറണാകുളത്ത് ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒമ്പത് പേരാണ് മരിച്ചത്. അതില്‍ അഞ്ച് പേര്‍ വിദ്യര്‍ത്ഥികളായരുന്നു. അമിത വേഗതയാണ് അപകട കാരണം. സുരക്ഷാ ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ മാത്രമേ ഈ അപകടങ്ങളുടെ തോത് കുറയ്ക്കാന്‍ സാധിക്കൂ എന്നാണ് വിലയിരുത്തല്‍.

- Advertisement -

Leave A Reply

Your email address will not be published.