Ultimate magazine theme for WordPress.

പെരിയ ഇരട്ടക്കൊല; നാല് പ്രതികൾ ഇന്ന് ജയിൽ മോചിതരാവും

0

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെ തുടർന്ന് നാല് പേർ ഇന്ന് പുറത്തിറങ്ങും.

സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ മണികണ്ഠൻ, കെ വി ഭാസ്കരൻ എന്നിവർ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു പുറത്തിറങ്ങും. അഞ്ച് വർഷം തടവും 10,000 രൂപവീതം പിഴയുമാണ് വിചാരണക്കോടതി ഇവർക്കു വിധിച്ച ശിക്ഷ.

- Advertisement -

അതിനിടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ എന്നിവർ ജയിലിലെത്തി എല്ലാ പ്രതികളെയും കണ്ടു. മനുഷ്യത്വത്തിന്റെ പേരിലാണ് ഇവരെ സന്ദർശിച്ചതെന്നു ശ്രീമതി പറഞ്ഞു. കെ വി കുഞ്ഞിരാമനടക്കം നാലു പേർക്കും മേൽക്കോടതിയിൽ നിന്നു നീതികിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നെന്നും ശ്രീമതി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.