Ultimate magazine theme for WordPress.

‘ചമരിമാന്‍ വാലുകളില്‍ വെണ്‍മേഘ സൗന്ദര്യം’; ഇത്തവണയും പൂരത്തിന് വെണ്‍ചാമരങ്ങളൊരുക്കി ചാത്തനാത്ത് മുരളീധരന്‍

0

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ ഇത്തവണയും പാറമേക്കാവ് വിഭാഗത്തിനായി വെണ്‍ചാമരങ്ങളൊരുക്കുന്നത് ചാത്തനാത്ത് മുരളീധരന്‍. അമ്പത്തിയഞ്ചുവര്‍ഷമായി ഇദ്ദേഹം വെണ്‍മേഘ സൗന്ദര്യം ആവാഹിക്കുന്നു. പാരമ്പര്യത്തിന് കോട്ടംവരാതെ പന്ത്രണ്ടുവയസുമുതല്‍ അച്ഛനൊപ്പം തുടങ്ങിയതാണ് ഈ നിയോഗം.

പൂരപ്പറമ്പില്‍ അഭിമുഖമായി നില്‍ക്കുന്ന 15 ആനകളുടെ മുകളില്‍ മേളത്തിന്റെ താളവട്ടങ്ങള്‍ക്കനുസരിച്ച് വെണ്‍ചാമരങ്ങള്‍ വീശി ഉയരുമ്പോള്‍ പൂരപ്പറമ്പില്‍ ജനാവലി കടല്‍പോലെ ഇളകിയാടും. ഹിമാലയത്തിലെ ചമരിമാനുകളുടെ വാല്‍രോമങ്ങളാണ് വെണ്‍ചാമരമായി മാറുന്നത്. വൃത്തിയാക്കിയ ഉണങ്ങിയ മുടി സൂക്ഷ്മതയോടെ നേര്‍ത്ത കയറില്‍ കെട്ടിയിരിക്കുന്നു. തുടര്‍ന്ന്, അതീവ ശ്രദ്ധയോടെ, കോണാകൃതിയിലുള്ള മര അച്ചില്‍ മുറുകെ ചുരുട്ടിയാണ് വെഞ്ചാമരം രൂപപ്പെടുത്തുന്നത്. യാക്കിന്റെ മുടി സംസ്‌കരിച്ച് കെട്ടാന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കും. സാധരണയായി രണ്ടുകയറുകളാണ് ഉപയോഗിക്കുകയെങ്കിലും തൃശൂര്‍പൂരത്തിന് ഒരുക്കുന്ന വെണ്‍ചാമരത്തിന് ആറുകയറുകള്‍ ഉപയോഗിക്കുന്നു.വെണ്‍ചാമരം കൂടാതെ ആലവട്ടവും ഒരുക്കുന്നത് പ്രൊഫ. മുരളീധരന്റെ നേതൃത്വത്തില്‍ തന്നെയാണ്. കുടുംബത്തിലെ യുവതലമുറയും പാരമ്പര്യം കാത്ത് മുരളീധരനൊപ്പം ഉണ്ട്. ഇദ്ദേഹത്തിന്റെ അനന്തരവന്‍ അഖിലേഷും ഇത്തവണ അദ്ദേഹത്തിന്റെ സഹായിയായുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.