പാകിസ്ഥാനെതിരെ കൂടുതല്‍ നടപടിയുമായി ഇന്ത്യ, ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി, പാക് പഞ്ചാബിലേക്ക് ജലമൊഴുക്ക് കുറച്ചു
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ കൂടുതല്‍ നടപടിയുമായി ഇന്ത്യ. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെനാബ് നദിയിലെ ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. ഇതിനു പിന്നാലെ ഝലം നദിയിലെ കിഷന്‍ഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.പാകിസ്ഥാനുമായുള്ള സിന്ധൂ നദീജലക്കരാര്‍ മരവിപ്പിച്ചതിന് പിന്നാലെയാണ് ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തിയത്. ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ ഷട്ടര്‍ താഴ്ത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെ പ്രതികൂലമായി ബാധിക്കും. ഇവിടുത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ബഗ്‌ലിഹാറില്‍ നിന്നെത്തുന്ന ജലമാണ്. പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിക്കുകയും, ഇന്ത്യ വഴി പാക് ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.
- Advertisement -