മുംബൈ ന്മ അസംസ്‌കൃത രാസവസ്തുക്കള്‍ ഉപയോഗിച്ച് ഫ്‌ലാറ്റില്‍ രാസലഹരി നിര്‍മിച്ച് വിറ്റിരുന്ന വിദേശ വനിതയെ അറസ്റ്റ് ചെയ്തു. 5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയന്‍ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു (26) ആണ് മുംബൈയില്‍ പിടിയിലായത്.
നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറില്‍ വന്‍തോതില്‍ എംഡിഎംഎ വില്‍പന നടക്കുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തുളിഞ്ച് പൊലീസ് നടത്തിയ പരിശോധന നടത്തുകയായിരുന്നു. അന്വേഷണസംഘം ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ റീത്ത പ്രഷര്‍ കുക്കറില്‍ രാസലഹരി തയാറാക്കുകയായിരുന്നെന്നു സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് ജാദവ് പറഞ്ഞു.
- Advertisement -