Ultimate magazine theme for WordPress.

‘തീപിടിത്തത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെങ്കിൽ നടപടി ഉണ്ടാകും; ഇത് എല്ലാവർക്കും ഒരു പാഠം ആകണം’

0

കോഴിക്കോട്ന്മ കോഴിക്കോട് തീപിടിത്തത്തില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കില്‍ നടപടി എടുക്കുമെന്ന് കോര്‍പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ്. പല ഊഹാപോഹങ്ങളും ഉണ്ടാകുമെന്നും അതൊന്നും വിശ്വസിക്കാന്‍ പറ്റില്ലെന്നും മേയര്‍ അറിയച്ചു. തിപിടിത്തത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോര്‍പറേഷനില്‍ ഇന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കുമെന്നും യോഗത്തില്‍ എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും മേയര്‍ അറിയിച്ചു.

”കുറേപേരുടെ കരിഞ്ഞ ജീവിതത്തിന്റെ മുന്‍പിലാണ് നമ്മള്‍ നില്‍ക്കുന്നത്. അതിലെ ശരി തെറ്റുകളെ കുറിച്ച് അന്വേഷിക്കണം. പലവിധത്തിലും പലതലത്തിലും അന്വേഷിച്ച ശേഷം മാത്രമേ, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് നമ്മള്‍ക്ക് പറയാന്‍ കഴിയൂ. പല ഊഹാപോഹങ്ങളും ഉണ്ടാകാം, നമ്മള്‍ക്ക് അതൊന്നും വിശ്വസിക്കാന്‍ പറ്റില്ല. പൊലീസ്, അഗ്‌നിരക്ഷാ സേന, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്ന് പരിശോധന നടത്തിയാല്‍ മാത്രമേ, ഇതിന്റെ തുടക്കം എന്താണ് എന്നതിനെക്കുറിച്ച് പറയാന്‍ സാധിക്കൂ. വലിയ ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. കോഴിക്കോട് നഗരത്തിലെ ഏറ്റവും വലിയ ഷോറൂമാണ് കത്തി നശിച്ചത്. ഇന്ന് പ്രത്യേക സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. ഉദ്യോഗസ്ഥ തലത്തില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് കോര്‍പറേഷന്‍ തലത്തില്‍ അന്വേഷിക്കും” – മേയര്‍ അറിയിച്ചു.

- Advertisement -

‘അടിയന്തിരമായി കെട്ടിടം നന്നാക്കിയെടുക്കുക എന്നതാണ് കോര്‍പറേഷന്റെ മുന്‍പിലുള്ള നടപടി. കോര്‍പറേഷന്റെ കെട്ടിടം ആണ്. എല്ലാ കെട്ടിടത്തിലും ഫയര്‍ ഓഡിറ്റിങ് നടത്താനുള്ള മുന്നറിയിപ്പ് കൂടിയാണ് ഇങ്ങനെയൊരു സംഭവം. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും, പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കും. കോഴിക്കോട് നഗരത്തില്‍ പലയിടത്തും ഈ അനധികൃത നിര്‍മാണം കാണുന്നുണ്ട്. കടയുടമകളുമായി ചര്‍ച്ച നടത്തും. ഉദ്യോഗസ്ഥ വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകും” – മേയര്‍ പറഞ്ഞു.

 

- Advertisement -

Leave A Reply