കൊല്ലം ന്മമൂത്ത സഹോദരിക്കു പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ഇളയ സഹോദരിയും മരിച്ചു. കണ്ണനല്ലൂര്‍ ചേരീക്കോണം തലച്ചിറ നഗര്‍ ചിറയില്‍ വീട്ടില്‍ മുരളീധരന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകള്‍ നീതു (17) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതുവിന്റെ മുതിര്‍ന്ന സഹോദരി മീനാക്ഷി (19) മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. ഇവരുടെ ഇളയ സഹോദരന്‍ അമ്പാടി (10) മഞ്ഞപ്പിത്തം ബാധിച്ചു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്.
അമ്പാടിക്കാണ്
- Advertisement -
ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. അമ്പാടിയെ ചികിത്സിക്കുന്ന സമയങ്ങളില്‍ പലപ്പോഴും 2 സഹോദരിമാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് ഇരുവര്‍ക്കും മഞ്ഞപ്പിത്തം പിടിപെട്ടതെന്നാണ് സംശയം. അതേ സമയം അപകടനില തരണം ചെയ്ത അമ്പാടിയെ വീട്ടിലേക്കു കൊണ്ടുവരുകയും കഴിഞ്ഞ ദിവസം നടന്ന മീനാക്ഷിയുടെ സംസ്‌കാര ചടങ്ങുകളില്‍ അമ്പാടി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ വീണ്ടും ഛര്‍ദി വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 3 പേര്‍ക്കും ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചിട്ടുണ്ട്. നീതുവിന്റെ സംസ്‌കാരം പിന്നീട്.
അതേ സമയം കുട്ടികളുടെ മരണത്തിന് മഞ്ഞപ്പിത്തത്തോടൊപ്പം മറ്റു കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഭക്ഷ്യ വിഷബാധയോ മറ്റേതെങ്കിലും രോഗങ്ങളോ മരണത്തിനു കാരണമായിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇവര്‍ താമസിക്കുന്ന തലച്ചിറ നഗറില്‍ ഒരു മാസത്തിലധികമായി പത്തോളം പേര്‍ക്കു മഞ്ഞപ്പിത്ത രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തലച്ചിറ ബണ്ടിനോട് ചേര്‍ന്നുള്ള തലച്ചിറ നഗറില്‍ കെട്ടിക്കിടക്കുന്ന മലിനജലം അടുത്തടുത്തുള്ള കിണറുകളിലേക്ക് ഊര്‍ന്നിറങ്ങി ജലം മലിനമായിട്ടുണ്ടാകുമെന്നാണു കണക്കാക്കുന്നത്.
ആരോഗ്യ വകുപ്പിന്റെയും തൃക്കോവില്‍വട്ടം പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് നാളെ മെഡിക്കല്‍ ക്യാംപ് നടത്തും.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു മതിയായ ചികിത്സ ലഭിച്ചില്ലെന്നു നീതുവിന്റെ കുടുംബം ആരോപിച്ചു. ചികിത്സ തേടിയെത്തിയ ദിവസം നിലത്താണു കിടത്തിയതെന്നും മരിക്കുന്നതിന്റെ 2 ദിവസം മുന്‍പ് മാത്രമാണ് അഡ്മിറ്റ് ചെയ്യാന്‍ തയാറായതെന്നുമാണു കുടുംബത്തിന്റെ ആരോപണം.നീതുവിന്റെ സംസ്‌കാരം നടത്തി.
ഒരു വീട്ടിലെ 2 പേര്‍ ദിവസങ്ങളുടെ വ്യത്യാസത്തി
നാളെ മേഖലയില്‍ ആരോഗ്യ ക്യാംപ്
തലച്ചിറ നഗറിലെ മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് നാളെ തൃക്കോവില്‍വട്ടം ഗ്രാമപ്പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തും. ചെറിയ ലക്ഷണങ്ങളുള്ളരെയും പരിശോധിക്കാനാണ് നീക്കം. മഹാത്മാ വായനശാലയില്‍ നടത്തുന്ന ക്യാംപിലെത്താത്തവരെ വീട്ടില്‍ ചെന്നു പരിശോധിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇനിയുള്ള 2 മാസം മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ശക്തമാക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ക്ലോറിനേഷന്‍ നടത്തുകയും ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കുന്നതിനായി ബോധവല്‍ക്കരണവും നടത്തും.
സഹോദരിമാരുടെ മരണം: നടുക്കം മാറാതെ നാട്ടുകാര്‍
കൊല്ലം ന്മ ദിവസങ്ങളുടെ ഇടവേളയില്‍ മഞ്ഞപ്പിത്തം ബാധിച്ചു 2 കുട്ടികള്‍ മരിച്ചതിന്റെ ആഘാതത്തിലാണ് കണ്ണനല്ലൂര്‍ ചേരീക്കോണം തലച്ചിറ നഗറിലെ ചിറയില്‍ വീട്. ‘ഇവിടെ കളിച്ചു നടന്നിരുന്ന കുട്ടികളല്ലേ ദിവസങ്ങള്‍ക്കിടയില്‍ മരിച്ചത്. ഒരു മാസത്തിലധികമായി ഇവിടെയുള്ള പല കുട്ടികള്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. മരിച്ച കുട്ടികള്‍ക്കു ഇത്രയും ഗുരുതരമാണെന്ന് അറിയില്ലായിരുന്നു. ഇനിയെങ്കിലും രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം’ വീട്ടില്‍ ആശ്വസിപ്പിക്കാനെത്തിയവരോട് ബന്ധുക്കളും അയല്‍വാസികളും സങ്കടങ്ങള്‍ പറഞ്ഞു.
തലച്ചിറ നഗര്‍ മേഖലയില്‍ മഞ്ഞപ്പിത്ത ബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു മാസത്തിലധികമായി. അടുത്തടുത്ത് വീടുകള്‍ സ്ഥിതി ചെയ്യുന്ന ഈ മേഖലയില്‍ രോഗം ബാധിക്കാനുള്ള സാഹചര്യങ്ങള്‍ ഏറെയുണ്ട്. തലച്ചിറ ബണ്ടിനോട് ചേര്‍ന്നാണ് തലച്ചിറ നഗര്‍ സ്ഥിതി ചെയ്യുന്നത്. ബണ്ടിലെ വെള്ളം തുറന്നു വിടുമ്പോഴും മഴക്കാലത്തും ഈ മേഖലയില്‍ വെള്ളം ഉയരും. മരിച്ച കുട്ടികളുടെ വീടുകളുടെ സമീപത്തും താഴ്ന്ന പ്രദേശമുണ്ട്. ഇവിടെ ഇപ്പോഴും ഒഴുകിപ്പോകാന്‍ കഴിയാത്ത നിലയില്‍ വെള്ളവും മാലിന്യവും കെട്ടിക്കിടക്കുന്നുണ്ട്. ഇവിടെ നിന്ന് മീറ്ററുകള്‍ ദൂരത്തില്‍ മാത്രമാണ് നീതുവിന്റെ വീട്ടിലെ കിണര്‍. ഇതിലൂടെ വെള്ളം കിണറിലേക്ക് ഊര്‍ന്നിറങ്ങി മലിനമായതാണോ എന്നും ശുചിമുറി മാലിന്യം കിണറിലേക്കോ വെള്ളത്തിലേക്കോ കലര്‍ന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
- Advertisement -